സീ പോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിന്റെ മൂന്നാം ഘട്ടത്തിന് ഭൂമി ഏറ്റെടുക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
2 Min Read

ആലുവ: എറണാകുളം ജില്ലയുടെ സ്വപ്‌ന പദ്ധതിയായ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം വരെയുള്ള ഭാഗം 569 കോടി രൂപ അനുവദിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തിലാണെന്നും എന്നാല്‍ മൂന്നാം ഘട്ടമായ ചൊവ്വര മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള 4.5 കീമി ഭാഗം 210 കോടി രൂപ അനുവദിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് ആവശ്യപ്പെട്ടു.

city exchange

22 വര്‍ഷം മുന്‍പ് നോട്ടിഫിക്കേഷന്‍ വന്ന സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ മൂന്നാം ഘട്ടം നിര്‍മ്മാണത്തിനുള്ള 4.5 കിലോമീറ്റര്‍ ഭാഗത്തെ സ്ഥലം വില്ക്കുവാന്‍ സാധിക്കാത്തതും സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യാത്തതും ഉടമകള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് എന്നും ഇക്കാര്യം കഴിഞ്ഞ ദിവസം റവന്യൂ വകുപ്പുമായി ചര്‍ച്ച ചെയ്തതാണെന്നും ആയതിനാല്‍ 2018 ജനുവരി ആറിന് ആര്‍ ബി ഡി സി കെ തയ്യാറാക്കിയ 210 കോടി രൂപയുടെ പ്രൊപ്പോസല്‍ പരിഗണിച്ച് തുക അനുവദിച്ച് സ്ഥലം ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പുതിയ പ്രൊപ്പോസല്‍ അടിയന്തിരമായി തയ്യാറാക്കി കിഫ്ബിയില്‍ നിന്നും ആവശ്യമായ തുക അനുവദിച്ച് സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്ന് എം എല്‍ എ സബ്മിഷനില്‍ ആവശ്യപ്പെട്ടു.

എറണാകുളം ജില്ലയിലെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ വികസനത്തിന് ഏറ്റവും ഗുണകരമാവുന്ന പ്രധാനപ്പെട്ട പദ്ധതിയാണ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് നിര്‍മ്മാണമെന്നും അതുപോലെ മൂന്നാം ഘട്ടമായ ചൊവ്വര മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള ഭാഗം യാഥാര്‍ഥ്യമാക്കണമെന്നാണ് സര്‍ക്കാരിന്റെ നയമെന്നും ഇതിനാവശ്യമായ പുതുക്കിയ പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിന് ആര്‍ ബി ഡി സി കെക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഇത് കിഫ്ബി പദ്ധതിയില്‍ പെടുത്തുന്നതിനാവശ്യമായ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും എം എല്‍ എ നിര്‍ദ്ദേശിച്ചപോലെ കിഫ്ബിയുമായി ചര്‍ച്ച നടത്തി എല്ലാവരുമായി യോജിച്ച് പദ്ധതി നടപ്പിലാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സബ്മിഷനു സഭയില്‍ മറുപടി നല്‍കി.

Share This Article
Leave a Comment
error: Content is protected !!