Featured
ഖത്തര്‍ അമീറിനെ റഷ്യന്‍ പ്രസിഡന്റ് ടെലിഫോണില്‍ ബന്ധപ്പെട്ടു

ദോഹ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ടെലിഫോണില്‍ ബന്ധപ്പെട്ടു.


ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. പൊതു താത്പര്യമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.


