എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവെയ്പ് കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍

Web Desk
0 Min Read

കണ്ണൂര്‍: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീവെപ്പ് നടത്തിയ സംഭവത്തിലെ പ്രതി നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി കണ്ണൂരില്‍ പിടിയില്‍. ആശുപത്രിയിലെ ഒ പി ടിക്കറ്റാണ് കേസില്‍ വഴിത്തിരിവായതെന്നാണ് അറിയുന്നത്.

city exchange

ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ എലത്തൂരിലാണ്് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തീ പടരുന്നതു കണ്ട് രക്ഷപ്പെടാനായി ചാടിയ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ ഒന്‍പത് യാത്രക്കാര്‍ക്കാണ് സംഭവത്തില്‍ പൊള്ളലേറ്റത്.

Share This Article
Leave a Comment
error: Content is protected !!