

ആലുവ: മുഖ്യമന്ത്രിയുടെ ആലുവയിലെ നവ കേരള സദസ്സിന്റെ പേരില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചു വിട്ട ഡി വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകരെ പൊലീസ് എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസ്ലം പി എച്ച് അറിയിച്ചു.

മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജര്‍ളഇ കപ്രശ്ശേരി, ചെങ്ങാമനാട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീന്‍ എന്നിവരെ ബെന്നി ബഹനാന്‍ എം പി സന്ദര്‍ശിച്ചു.
