കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനില തൃപ്തികരം: മർക്കസ്

Web Desk
0 Min Read

കോഴിക്കോട്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനില തൃപ്തികരം. രക്തസമർദ്ദത്തിൽ വന്ന വ്യതിയാനത്തെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

city exchange

നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മർക്കസ് അധികൃതർ അറിയിച്ചു. കുറച്ചു ദിവസം അദ്ദേഹത്തിന് പൂർണമായും വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!