സുരക്ഷ കര്‍ശനം; യാത്രക്കാര്‍ കൊച്ചി വിമാനത്താവളത്തില്‍ നേരത്തെയെത്തണം

Web Desk
0 Min Read

കൊച്ചി: സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതിനാല്‍ കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ പതിവില്‍ കൂടുതല്‍ സമയം സുരക്ഷാ പരിശോധനകള്‍ക്കായി ആവശ്യമായി വരുമെന്ന് സിയാല്‍ അറിയിച്ചു.

city exchange

കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേരുന്നവര്‍ക്കും കൊച്ചിയില്‍ നിന്നും പുറപ്പെടുന്നവര്‍ക്കും കര്‍ശന സുരക്ഷാ പരിശോധനകള്‍ ബാധകമാണ്. അതിനാല്‍ യാത്ര പുറപ്പെടാന്‍ എത്തുന്നവര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണം.

ആഭ്യന്തര യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര യാത്രക്കാര്‍ അഞ്ചു മണിക്കൂര്‍ മുമ്പും വിമാനത്താവളത്തിലെത്തി സുഗമമായ യാത്ര ഉറപ്പു വരുത്തണം. അവസാന സമയത്തെ തിരക്കുകള്‍ ഒഴിവാക്കണമെന്നും കൊച്ചി അന്താരാഷ്ട്ര വിമാനം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!