ഏഴാം വര്‍ഷവും മാനുഷിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ച് ഖത്തര്‍ ചാരിറ്റിയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും

Web Desk
2 Min Read

ദോഹ: തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഖത്തര്‍ ചാരിറ്റിയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണ് പ്രവര്‍ത്തനം.

city exchange

ഖത്തര്‍ ചാരിറ്റിയുടെ ചാരിറ്റി പാര്‍ട്ണര്‍ (സി പി) പ്രോഗ്രാമിലെ സുപ്രധാന അംഗമെന്ന നിലയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പങ്ക് തുടരാനും റമദാന്‍ ഡ്രൈവ് ‘എന്‍ഡ്‌ലെസ് ഗിവിംഗ്’ എന്ന സംരംഭമായ ‘ഷോപ്പ് ആന്റ് ഡൊണേറ്റ്’ വഴി സജീവമായി സംഭാവന ചെയ്യാനും അനുവദിക്കുന്നു.

സാമൂഹിക ഉത്തരവാദിത്തമെന്ന നിലയില്‍ മാനുഷിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഖത്തറിന്റെ പ്രതിബദ്ധതയ്ക്കൊപ്പം യോജിച്ച് ടാര്‍ഗെറ്റ് ഗ്രൂപ്പുകള്‍ക്ക് അവശ്യ സഹായവും പിന്തുണയും നല്‍കുന്നതിനുള്ള ഖത്തര്‍ ചാരിറ്റിയുടെ സമര്‍പ്പണത്തെ പങ്കാളിത്തം അടിവരയിടുന്നു.

പുതുക്കിയ കരാര്‍ പ്രകാരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ ‘സി പി’ പരിപാടി സജീവമാക്കും. ശ്രദ്ധേയമായ സംരംഭത്തിലേക്ക് കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വിപുലമായ മാര്‍ക്കറ്റിംഗ് ചാനലുകള്‍ ഉപയോഗപ്പെടുത്തും.
സഹകരണത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ ‘ഷോപ്പ് ആന്റ് ഡൊണേറ്റ്’ സംരംഭത്തിലൂടെ ശേഖരിക്കുന്ന സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന നിശ്ചിത തുക ഖത്തര്‍ ചാരിറ്റിയിലേക്ക് സംഭാവന ചെയ്യും.

- Advertisement -
Ad image

റമദാനില്‍ ആരംഭിച്ച ‘ഷോപ്പ് ആന്റ് ഡൊണേറ്റ്’, സൂപ്പര്‍ മാര്‍ക്കറ്റ്, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ 1000-ലധികം ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. ലാഭത്തിന്റെ ഒരു ഭാഗം ഖത്തര്‍ ചാരിറ്റിയുടെ ‘എന്‍ഡ്ലെസ് ഗിവിംഗ്’ ഡ്രൈവിലേക്കാണ് പോവുക.

ദോഹയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഖത്തര്‍ ചാരിറ്റിയിലെ റിസോഴ്സ് ഡെവലപ്മെന്റ് ആന്റ് മീഡിയ മേഖലയുടെ സി ഇ ഒയുടെ അസിസ്റ്റന്റ് അഹ്‌മദ് യൂസഫ് ഫഖ്റൂവും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ റീജിയണല്‍ മാനേജര്‍ ഷാനവാസ് പടിയത്തും കരാറില്‍ ഒപ്പുവച്ചു.

ഖത്തര്‍ ചാരിറ്റിയിലെ റിസോഴ്സ് ഡെവലപ്മെന്റ് ആന്റ് മീഡിയ മേഖലയുടെ സി ഇ ഒയുടെ അസിസ്റ്റന്റ് അഹ്‌മദ് യൂസഫ് ഫഖ്റൂ, സി പി പ്രോഗ്രാമിനുള്ളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറുമായി തുടരുന്ന സഹകരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. ഖത്തറിനകത്തും പുറത്തുമുള്ള കമ്പനികളോട് തങ്ങളുടെ വരുമാനത്തിന്റെ ഒരുഭാഗം ജീവകാരുണ്യത്തിനും മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കും നീക്കിവയ്ക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. ലോകമെമ്പാടുമുള്ള ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കുന്നതിനായി ഖത്തര്‍ ചാരിറ്റി റമദാന്‍ കാമ്പെയ്ന്‍ ആരംഭിച്ചതായി ഫഖ്റൂ എടുത്തുപറഞ്ഞു.

തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി മൂല്യങ്ങളുടെ പ്രതിഫലനമാണ് പിന്തുണയെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറിന്റെ റീജിയണല്‍ മാനേജര്‍ ഷാനവാസ് പടിയത്ത് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!