ഗസ; കുട്ടികള്‍ സംരക്ഷിക്കപ്പെടണമെന്ന് എജുക്കേഷന്‍ എബൗവ് ആള്‍

Web Desk
1 Min Read

ദോഹ: ഗസയില്‍ കുട്ടികള്‍ക്ക് ഗുരുതരമായ ദ്രോഹമുണ്ടാക്കുന്ന പ്രവൃത്തികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് എജ്യുക്കേഷന്‍ എബോവ് ഓള്‍ ഫൗണ്ടേഷന്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബോംബ് സ്ഫോടനം, ഭക്ഷണവും മരുന്നും ബോധപൂര്‍വം നിഷേധിക്കല്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് നേരെ ബോംബാക്രമണം നടത്തുന്നത് കുട്ടികള്‍ക്കെതിരായ ഗുരുതരമായ ലംഘനങ്ങളാണെന്നും ബോധപൂര്‍വമാണെങ്കില്‍ അവ യുദ്ധക്കുറ്റങ്ങളാണെന്നും എജുക്കേഷന്‍ എബൗവ് ആള്‍ ചൂണ്ടിക്കാട്ടി.

city exchange

ഗസയില്‍ നിലവിലെ ശത്രുതയ്ക്ക് മുമ്പുതന്നെ 1.1 ദശലക്ഷം കുട്ടികള്‍ക്ക് മാനുഷിക സഹായം ആവശ്യമായിരുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. ഗസയില്‍ നിലവിലെ ശത്രുത ആരംഭിച്ചതു മുതല്‍ 583 കുട്ടികള്‍ കൊല്ലപ്പെടുകയും 1,901 പേര്‍ക്ക് അംഗവൈകല്യം സംഭവിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത ഏറ്റവും പുതിയ കണക്കുകളാണ് എജുക്കേഷന്‍ എബൗവ് ആള്‍ ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശത്രുതയ്ക്ക് ഉടനടി അവസാനമുണ്ടായില്ലെങ്കില്‍ ഈ കണക്ക് വളരെ വേഗത്തില്‍ ഉയരുമെന്ന ആശങ്കയും പ്രകടമാക്കി.

ഗസ്സയിലേക്കുള്ള ഭക്ഷണം, വൈദ്യസഹായം, ഊര്‍ജം എന്നിവയുടെ വിതരണം തടസ്സപ്പെടുത്തിയ ഇപ്പോഴത്തെ ഉപരോധം കുട്ടികള്‍ക്ക് പട്ടിണിയും ദുരിതവുമാണുണ്ടാക്കുക. യുദ്ധത്തിന്റെ ഒരു തന്ത്രമെന്ന നിലയില്‍ സിവിലിയന്‍ ജനതയെ പട്ടിണികിടക്കുന്നത് യുദ്ധക്കുറ്റമാണെന്നും എജുക്കേഷന്‍ എബൗവ് ആള്‍ ചൂണ്ടിക്കാട്ടി.

Share This Article
Leave a Comment
error: Content is protected !!