

ആലുവ: എസ് പി ഡബ്ല്യു റോഡിലെ സ്റ്റാന്റേര്‍ഡ് റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു. അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്ത വിവിധതരം മത്സരങ്ങളും ഘോഷയാത്രയും തുടര്‍ന്ന് പൊതുസമ്മേളനവും നടന്നു.

എസ് പി ഡബ്ല്യു എച്ച് എസ് പ്രധാന അധ്യാപിക ഒ ബി ലീന വാര്‍ഷികം ഉദ്ഘാടനം ചെയ്തു. എസ് ആര്‍ എ പ്രസിഡണ്ട് ലീന ജയന്‍ അധ്യക്ഷത വഹിച്ചു. വേണുഗോപാല്‍, ആര്‍ മുരളീധരന്‍, ബിനോയ് ഡി പണിക്കര്‍, ഡോ. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഗാനമേളയും തുടര്‍ന്ന് അത്താഴ വിരുന്നും പരിപാടികളെ കൂടുതല്‍ മികവുറ്റതും ജനകീയവുമാക്കി.
