മൃഗങ്ങളും മനുഷ്യരും സഹവര്‍തിത്വത്തോടെ കഴിയുന്ന കാലമാണ് തന്റെ സ്വപ്നമെന്ന് കോഴിക്കോട് മേയര്‍

Web Desk
1 Min Read

കോഴിക്കോട്: മനുഷ്യരും മൃഗങ്ങളും സഹവര്‍ത്തിത്ത്വത്തോടെ കഴിയുന്ന കാലം താന്‍ സ്വപ്നം കാണുന്നതായി കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്. കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റാബിസ് ബോധവത്ക്കരണത്തിന്റെ ഭാഗമായുള്ള സ്റ്റേറ്റ് ഫുട്‌ബോള്‍ ലീഗ് മത്സരവും ഫ്‌ളാഷ് മോബും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

city exchange

തെരുവ് നായ്ക്കള്‍ ഉള്‍പ്പെടെയുള്ള ജീവികളുമായി സഹവര്‍ത്തിത്തോടെ ജീവിക്കാന്‍ വെറ്റിനറി ഡോക്ടര്‍മാര്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് ഉചിതമെന്നും മേയര്‍ പറഞ്ഞു.

കാരപറമ്പ് ജിംഗ ഫുട്‌ബോള്‍ ടറഫില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ദിലീപ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. കുര്യാക്കോസ് മാത്യു ടി മുഖ്യപ്രഭാഷണം നടത്തി. പി എസ് എസി അംഗം ഡോ. സി കെ ഷാജിബ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

- Advertisement -
Ad image

ഡോ. സജീവ് കുമാര്‍, ജില്ല മൃഗ സംരംക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ ഷാജി, പ്രൊഫ. വര്‍ഗ്ഗീസ് മാത്യു, ഡോ. നബില്‍ മുഹമ്മദ്, ഡോ. പി പി ബിനീഷ്, ഡോ. പി കെ സന്തോഷ്, ഡോ. കെ കെ റീന, ഡോ. കെ എസ് സജി, ഡോ. കെ ആര്‍ ബിന്ദ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡന്റ് ഡോ. ഷെസ്‌ന മുഹമ്മദലി സ്വാഗതവും ജില്ല സെക്രട്ടറി ഡോ. സി വിജിത നന്ദിയും പറഞ്ഞു.
റാബിസ് ബോധവല്‍ക്കരണ സന്ദേശം ഉള്‍പ്പെടുത്തി സെന്റ് സേവിയേഴ്‌സ് കോളജ് എന്‍ എസ് എസ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും ശ്രദ്ധേയമായി. എട്ട് ജില്ലകള്‍ മാറ്റുരച്ച ഫുട്‌ബോള്‍ ലീഗില്‍ വയനാട് ജില്ലക്കെതിരെ രണ്ട് ഗോളുകള്‍ നേടി പാലക്കാട് ജില്ല ചാമ്പ്യന്‍മാരായി.

Share This Article
Leave a Comment
error: Content is protected !!