

തിരുവനന്തപുരം: നടന്‍ ജയന്റെ സ്മരണാര്‍ഥം സുനില്‍ കണ്ടല്ലൂര്‍ നിര്‍മ്മിച്ച മെഴുകു പ്രതിമയുടെ അനാഛാദനം ഒക്ടോബര്‍ 12 ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം സുനില്‍സ് വാക്്‌സ് മ്യൂസിയത്തില്‍ നടക്കും. മന്ത്രി വി എന്‍ വാസവന്‍ അനാഛാദനം ചെയ്യും. സൂര്യ കൃഷ്ണമൂര്‍ത്തി, രാജകുടുംബാംഗം ആദിത്യ വര്‍മ തുടങ്ങിയവര്‍ സംസാരിക്കും.

ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ജീവന്‍ തുടിക്കുന്ന മെഴുകു പ്രതിമയുടെ മ്യൂസിയം 2019 ജൂലൈ 13നാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു തെക്കേ ഭാഗത്തുള്ള പാലസ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 37 പ്രതിമകളാണ് മ്യൂസിയത്തില്‍ ഇപ്പോഴുള്ളത്. ഇന്ത്യയിലെ ആദ്യ മെഴുകുപ്രതിമ ശില്പിയായ സുനില്‍ കണ്ടല്ലൂരിന്റെ ഉടമസ്ഥതയിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.
