മാവോയിസ്റ്റ് ബന്ധം: കണ്ണൂരില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍

Web Desk
1 Min Read

കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. നിലമ്പൂര്‍ കാട്ടില്‍ ആയുധപരിശീലനം നടത്തുകയും മാവോയിസ്റ്റ് ദിനം ആചരിക്കുകയും ചെയ്തു എന്ന സംഭവത്തില്‍ മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനില്‍ 2017 സെപ്തംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ട ആളാണ് ഇന്ന് കണ്ണൂരില്‍ അറസ്റ്റിലായ മുരുകേശ്. നേരത്തെ കേരള തീവ്രവാദ വിരുദ്ധ വിഭാഗമായിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്. ഒരു മാസം മുന്‍പാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകീട്ടാണ് വളപട്ടണം ബീച്ച് പരിസരത്ത് നിന്ന് മൂന്നുപേര്‍ പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്. ഇതില്‍ ഒരാളുടെ കയ്യില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരുന്നു. രണ്ട് തിരിച്ചറിയല്‍ കാര്‍ഡിലും രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇയാളെ കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറുകയായിരുന്നു. കേന്ദ്ര ഏജന്‍സിയുടെ പരിശോധനയില്‍ ഇയാള്‍ നിലമ്പൂര്‍ കാട്ടില്‍ ആയുധ പരിശീലനം നടത്തിയ മുരുകേശ് ആണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ കൂടെയുള്ള രണ്ടുപേര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!