ആലുവ മാര്‍ക്കറ്റിലെ വ്യാപാരിയെ അകാരണമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: മാര്‍ക്കറ്റിലെ വ്യാപാരി തോമസിനെ അകാരണമായി മര്‍ദ്ദിച്ച സി പി എം, സി ഐ ടി യു നേതാക്കളുടെ പ്രവര്‍ത്തി പ്രതിഷേധാര്‍ഹമാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. രാഷ്ട്രീയമായി അഭിപ്രായങ്ങള്‍ പറയുവാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതിനെ ആശയപരമായി നേരിടാന്‍ സാധിക്കാത്തതു കൊണ്ടാണ് സി പി എം, സി ഐ ടി യു നേതാക്കള്‍ തോമസിനെ അകാരണമായി മര്‍ദിച്ചത്.

city exchange

തോമസിനെ മര്‍ദിക്കുകയും തെളിവ് നശിപ്പിക്കുവാന്‍ വേണ്ടി സി സി ടി വി ക്യാമറ തകര്‍ക്കുകയും ഹാര്‍ഡ് ഡിസ്‌ക് തട്ടിയെടുത്ത് കൊണ്ടുപോകുകയും ചെയ്ത സി പി എം, സി ഐ ടി യു നേതാക്കള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പൊലീസിനോട് എം എല്‍ എ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!