ബ്ലോക്ക്തല പ്രവാസി പ്രമോട്ടര്‍മാരെ നിയമിക്കണം: കണ്ണൂര്‍ ജില്ലാ പ്രവാസി ലീഗ്

Web Desk
1 Min Read

പയ്യന്നുര്‍: പ്രവാസി ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും വിപുലവുമാക്കാന്‍ പ്രമോട്ടര്‍മാരെ നിയമിക്കണമെന്ന് പ്രവാസി ലീഗ് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. പെന്‍ഷന്‍ പദ്ധതിയിലെ അംശദായം കുടിശ്ശികയാകാതെ ബോര്‍ഡിന് സമയബന്ധിതമായി ലഭ്യമാക്കാനും ബ്ലോക്ക് തലങ്ങളില്‍ പ്രവാസി ബോര്‍ഡ് പ്രമോട്ടര്‍മാരെ നിയമിക്കുന്നതിലൂടെ സാധ്യമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

city exchange

അറുപത് വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികളെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കാനും നടപടികള്‍ സ്വീകരിക്കണം. പ്രവാസി നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി പി വി അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു പി അബ്ദുറഹ്മാന്‍, കെ പി ഇസ്മായില്‍ ഹാജി സംസാരിച്ചു.

അംഗത്വ പ്രവര്‍ത്തനം സെപ്റ്റംബര്‍ 15നകം പൂര്‍ത്തിയാക്കണം. 30നകം പഞ്ചായത്ത് മുന്‍സിപ്പല്‍ മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കാനും കോഴിക്കോട് ആഗസ്ത് 29ന് നടക്കുന്ന പ്രവാസി സംഗമം, സ്വീകരണ സമ്മേളന വിജയത്തിനും പദ്ധതികള്‍ ആവിഷ്‌കരിച്ചു.

- Advertisement -
Ad image

ട്രഷറര്‍ വി പി അബ്ദുള്ള ഹാജി, ഖാദര്‍ മുണ്ടേരി, മുഹമ്മദ് പൂന്തോട്ടം, കെ കെ എം നുച്ച്യാട്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ഉമ്മര്‍ വിളക്കോട്, ടി പി മുഹമ്മദ് കുഞ്ഞി, എ പി ഇബ്രാഹിം, എം കെ നൂറുദ്ദീന്‍, അഹമ്മദ് തലയക്കണ്ടി, ടി പി അബ്ദുല്‍ ഖാദര്‍, പി ടി കമാല്‍, അബ്ദുള്ള വയലോറ, ബി കെ അബ്ദുല്‍ഖാദര്‍, ശാദുലി വളക്കൈ, ഉമര്‍ ഫാറൂഖ് പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!