

കൊച്ചി: നാട്ടുകാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട യുവാവിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ച പൊലീസിന് കിട്ടിയത് വന്‍ മയക്കുമരുന്ന് ശേഖരം. 22 എല്‍ എസ് ഡി സ്റ്റാമ്പ്, പതിമൂന്നര ഗ്രാം എം ഡി എം എ, 796 ഗ്രാം കഞ്ചാവ് എന്നിവയാണ് നെടുമ്പാശ്ശേരി പൊലീസ് കാറില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാറിന്റെ ഉടമ ശ്രീമൂലനഗരം കണയാംകുടി അജ്‌നാസ് (27)നെ അറസ്റ്റ് ചെയ്തു.

നായത്തോട് കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും അജ്‌നാസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. എസ് ഐ എസ് ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തി. അജ്നാസ് നേരത്തെ മയക്ക്മരുന്ന് കേസിലെ പ്രതിയായിരുന്നു. അന്ന് അറസ്റ്റ് ചെയ്തത് ശിവപ്രസാദിന്റെ നേതൃത്വലായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് വാഹനമുള്‍പ്പടെ നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് സ്റ്റേഷനില്‍ വാഹനം തുറന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാര്‍ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച നിലയിലായിരുന്നു. എ എസ് ഐ കെ എം ഷിഹാബ്, സി പി ഒ ആന്റണി എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

