ഡിജിറ്റല്‍ വിസ്ഡം പദ്ധതിക്ക് തുടക്കമായി

Web Desk
1 Min Read

ആലുവ: ബെന്നി ബഹനാന്‍ എം പിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റല്‍ വിസ്ഡം എന്ന പദ്ധതിക്ക് തുടക്കമായി.

city exchange

ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ഡിജിറ്റല്‍ ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം ആധുനിക നിലവാരം നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വിദ്യാലയങ്ങളില്‍ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ഒന്നാം ഘട്ടമായി അഗാപ്പേ ഇന്ത്യ ലിമിറ്റഡിന്റെ സഹകരണത്തോടെ 15 ലക്ഷത്തോളം രൂപ ചെലവ് വരുന്ന കമ്പ്യൂട്ടറുകളാണ് 6 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി കൈമാറിയത്.

ജയ കേരളം സ്‌കൂള്‍ പുല്ലുവഴി, പി എസ് എച്ച് എസ് തിരുമുടിക്കുന്ന്, സെന്റ് ഫ്രാന്‍സിസ് ജി എച്ച് എസ് എസ് ആലുവ, സെന്റ് മേരിസ് ഗേള്‍സ് ഹൈസ്‌കൂള്‍ കുഴിക്കാട്ടുശ്ശേരി, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുല്ലൂറ്റ് കൊടുങ്ങല്ലൂര്‍, ഗവണ്‍മെന്റ്് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമക്കാല എടത്തുരുത്തി എന്നീ സ്‌കൂളുകള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൈമാറിയത്.

- Advertisement -
Ad image

ചടങ്ങില്‍ അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാന്‍ ഷിയോ പോള്‍, ജില്ലാ പഞ്ചായത്ത് അംഗം ശാരദാമോഹന്‍, അഗാപ്പേ സി എസ് ആര്‍ ഹെഡ് വിനോദ് ടി മാത്യു, അഗാപ്പേ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ബിജു, വൈസ് ചെയര്‍പേഴ്‌സണ്‍, സിനി മനോജ്, മുന്‍ എം എല്‍ എ പി ജെ ജോയി, അങ്കമാലി മുന്‍ നഗരസഭ ചെയര്‍മാന്‍ മാത്യു തോമസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ പോള്‍ ജോവര്‍, മൂക്കന്നൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി എം വര്‍ഗീസ്, കെ പി ബേബി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!