
തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറി റെക്കോര്‍ഡ് വിലയില്‍. മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വില കൂടി. മുരിങ്ങയ്ക്കായ്ക്ക് മൊത്ത വിപണയില്‍ കിലോയ്ക്ക് 310 രൂപയാണ് വില.തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപണിയില്‍ പച്ചക്കറി ക്ഷാമം രൂക്ഷമാണ്. വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലം കണ്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.
അയല്‍ സംസ്ഥാ

നങ്ങളിലുണ്ടായ മഴക്കെടുതിയും വെള്ളപൊക്കവുമാണ് പച്ചക്കറി ക്ഷാമത്തിന് കാരണായി ചൂണ്ടിക്കാട്ടുന്നത്. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലായി ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. കോഴിക്കോട് തക്കാളിക്ക് വില നൂറു രൂപ വരെയായിട്ടുണ്ട്. തക്കാളിക്ക് തിരുവന്തപുരത്ത് 80 രൂപയും എറണാകുളത്ത് 90 മുതല്‍ 94 രൂപ വരെയുമാണ് വില.മൊത്തവിപണിയില്‍ പല പച്ചക്കറിയിനങ്ങള്‍ക്കും ഇരട്ടിയോളം വില വര്‍ധിച്ചിട്ടുണ്ട്.

