

പയ്യന്നൂര്‍: പാലക്കോട് ശാഖ മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ക്കുള്ള നിശാക്യാമ്പ് ‘ഇസ്സത്ത്’ സംഘടിപ്പിച്ചു. ഓലക്കാലില്‍ പ്രത്യേകം തയ്യാറാക്കിയ മര്‍ഹൂം ഹിഷാം നഗറില്‍ ജില്ലാ മുസലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എസ് കെ നൗഷാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സലാം പാലക്കോട് അധ്യക്ഷത വഹിച്ചു. കെ സി അബ്ദുല്‍ ഖാദര്‍, പി കെ ഷബീര്‍, ഷജീര്‍ ഇഖ്ബാല്‍, ഷെരീഫ് പെരിങ്ങോം, അലി പാലക്കോട്, സമീര്‍ പെടേന, ആസിഫ് ടി പി, മുഹമ്മദ് കരമുട്ടം, അഫ്‌സല്‍ രാമന്തളി, ബഷീര്‍ എടാട്ട്, മനാഫ് കെ സി, ഫവാസ് എം ടി, അനീസ് ഒ പി, നിസാം മച്ചു തുടങ്ങിയവര്‍ പ്രസംഗിച്ചു.
