എസ് കെ എസ് എസ് എഫ് സൗജന്യ കിതാബ് വിതരണം

Web Desk
1 Min Read

രാമന്തളി: എസ് കെ എസ് എസ് എഫ് രാമന്തളി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഖല്‍ ഇസ്‌ലാം മദ്റസയില്‍ ഒന്നാം ക്ലാസില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കിതാബ് വിതരണം നടത്തി.

city exchange

മദ്രസയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മദ്രസ്സ പ്രധാനാധ്യാപകന്‍ മുഹമ്മദ് മന്നാനി ചന്തേര അധ്യക്ഷത വഹിച്ചു. ഖത്തീബ് ഉസ്താദ് അബൂ ഫിദ റഷാദി ഉദ്ഘാടനം നിര്‍വ്വഹിച്ചു. യു അബ്ദുല്‍ റഹ്മാന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ഷക്കീര്‍ ഖാദര്‍ കക്കുളത്ത്, കെ കെ ഹംസ, ടി കെ മുഹമ്മദ്, സി എ മുഹമ്മദലി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

പി മുസദ്ദിഖ് സ്വാഗതവും എം സി റിയാസ് നന്ദിയും പറഞ്ഞു. ജമാഅത്ത്, എസ് വൈ എസ്, എസ് കെ എസ് എസ് എഫ് യു എ ഇ പ്രതിനിധികള്‍, മുഅല്ലിമീങ്ങള്‍ രാഷ്ട്രീയ സാമൂഹ്യ മത രംഗ പ്രമുഖര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!