യൂണിഫോം: സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കമെന്ന് കെ എ ടി എഫ്

Web Desk
1 Min Read

കോതമംഗലം: ഡിസംബര്‍ 13 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുന:പരിശോധിക്കണമെന്ന് കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ല പ്രസിഡന്റ് എം എം നാസര്‍ ആവശ്യപ്പെട്ടു. കെ എ ടി എഫ് കോതമംഗലം ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറന്നപ്പോള്‍ യൂണിഫോം നിര്‍ബന്ധമില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ഒരാവശ്യവുമില്ലാതെ മുന്‍ നിലപാട് തിരുത്തിയത് നിരാശ ജനകമാണ്. സൗജന്യ യൂണിഫോം പോലും വിതരണം ചെയ്യാതെ അധ്യായന വര്‍ഷാവസാനം വാങ്ങുന്ന യൂണിഫോമുകള്‍ അധിക വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠനത്തിന് ഉപകരിക്കില്ലെന്നും കോവിഡ് മൂലം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാരായ പതിനായിരക്കണക്കിന് രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ തീരുമാനം പ്രയാസം സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി.

city exchange

ഉച്ചഭക്ഷണത്തിന്റെ പേരില്‍ നൂറ് ഗ്രാം അരിവാങ്ങാന്‍ പോലും ഒരു ദിവസത്തെ ജോലി കളഞ്ഞ് ഒപ്പിടാന്‍ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിക്കുന്നത് പ്രായോഗികമല്ലെന്നും തത്വദീക്ഷയില്ലാതെയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് കലോചിതമായി വര്‍ധിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി സി എസ് സിദ്ദീഖ്, ഷമീര്‍ പുതുപ്പാടി, ലൈല വി കെ, ഇല്യാസ് കോതമംഗലം, ബഷീര്‍ ഉപ്പുകണ്ടം എന്നിവര്‍ പ്രസംഗിച്ചു.
ജില്ല സെക്രട്ടറി സി എസ് സിദ്ധിക്ക് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. നസീര്‍ കെ എം കൂവള്ളൂര്‍ (പ്രസി), ഇല്യാസ് കെ എ, സീതി കൂവള്ളൂര്‍, ജിന്‍സി കെ എ (വൈസ് പ്രസി), അനസ് വി ഉമ്മര്‍ (ജന സെക്ര), സലീം മൈലൂര്‍, മുഹമ്മദ് ഷനീഫ്, ഫാത്തിമി പി എച്ച് (ജോ സെക്ര), ഫാത്തിമ എം ബി എളമ്പ്ര (ട്രഷ), സീനത്ത് എം പല്ലാരിമംഗലം (വനിത വിങ്ങ് ചെയര്‍പേഴ്‌സണ്‍), സുബൈദ കെ എം (വനിത വിങ്ങ് കണ്‍), ബഷീര്‍ ഉപ്പുകണ്ടം, ലൈല വി കെ, ഷമീര്‍ വി കെ (ജില്ല കൗണ്‍സിലര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞുടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!