

കോഴിക്കോട്: ഹൈലൈറ്റ് ബില്‍ഡേഴ്സ് പുതിയ പ്രീമിയം റസിഡന്‍ഷ്യല്‍ പ്രൊജക്ടായ ഹൈലൈറ്റ് ഒളിംമ്പസ് പ്രഖ്യാപിച്ചു. 12,70,000 സ്‌ക്വയര്‍ഫീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒളിമ്പസ് ഹൈലൈറ്റ് സിറ്റിയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്ന അത്യാധുനിക ആഡംബര നിര്‍മിതിയാണെന്ന്
ഗൂപ്പ് ചെയര്‍മാന്‍ പി സുലൈമാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

33 നിലകളിലായി പണിയുന്ന കെട്ടിട സമുച്ചയത്തിന്റെ ടെറസില്‍ 40,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ വിനോദങ്ങള്‍ക്കായുള്ള ഇടംകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വിമ്മിംഗ് പൂള്‍, ജിം, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിവക്ക് പുറമെ കോ വര്‍ക്കിംഗ് സ്പേസുകള്‍, സൂമ്പ ഹാള്‍, സ്‌ക്വാഷ് കോര്‍ട്ട്, ഓപ്പണ്‍ എയര്‍ ലോഞ്ചുകള്‍, ഗസ്റ്റ് സ്യൂട്ട്സ്, റൂഫ് ടോപ്പ് ഒബ്സര്‍വേറ്ററി, പ്രൈവറ്റ് തിയേറ്റര്‍, ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഹൈലൈറ്റ് മാളും ബിസിനസ് പാര്‍ക്കും ഉള്‍പ്പെടെയുള്ള റസിഡന്‍ഷ്യല്‍ ടവറുകള്‍ ഉള്‍കൊള്ളുന്ന ഹൈലൈറ്റ് സിറ്റിക്കകത്താണ് ഹൈലൈറ്റ് ഒളിമ്പസ് സ്ഥിതി ചെയ്യുന്നത്. ഒരു ടവറില്‍തന്നെ 526 അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍ക്കൊള്ളുന്ന ഹൈലൈറ്റ് ഒളിമ്പസ് പദ്ധതിയെന്ന് സുലൈമാന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയിലും ആറു പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈലൈറ്റ് അഥീന, ഹൈലൈറ്റ് ഫ്ളോറിന, ഹൈലൈറ്റ് സിറിന്‍, ഹൈലൈറ്റ് പെട്രാസ്, ഹൈലൈറ്റ് ഏഥന്‍സ് എന്നീ റസിഡന്‍ഷ്യല്‍ പ്രൊജക്ടറുകളും ചെമ്മാട് ഷോപ്പിംഗ് മാളായ ഹൈലൈറ്റ് കണ്‍ട്രിസൈഡ് എന്നിവയ്ക്ക് പുറമെ ഏഴാമത്തെ പ്രോജക്ടാണ് ഒളിമ്പസ്. പുതുതായി പ്രഖ്യാപിച്ച പത്ത് പ്രോജക്ടുകളില്‍ തൃശൂര്‍ ഹൈലൈറ്റ് മാള്‍ അടുത്തവര്‍ഷം പകുതിയോടെ ഉദ്ഘാടനത്തിനൊരുങ്ങുമെന്ന് സുലൈമാന്‍ അറിയിച്ചു.
വൈറ്റ് സ്‌കൂളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹൈലൈറ്റ് ബില്‍ഡേഴ്സ് സി ഇ ഒ മുഹമ്മദ് ഫസിം, ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ്, പ്രൊജക്ട് ഹെഡ് ജോണ്‍ ഫ്രാന്‍സിസ്, സെയില്‍സ് ഹെഡ് യു കെ മുനീര്‍ പങ്കെടുത്തു.

