

പയ്യന്നൂർ: ഐ എസ് ഡി സീനിയർ സെക്കൻഡറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 9, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് ആൻഡ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

സ്‌കൂൾ പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസിന് വൈസ് പ്രിൻസിപ്പാൾ ദിവ്യ കെ പി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ടി പി സുരേഷ് പൊതുവാൾ അധ്യക്ഷത വഹിച്ചു.

ആയിരത്തിൽപരം വേദികൾ അനശ്വരമാക്കിയ കാവാലം വിജയകുമാർ കുട്ടികൾക്ക് പരീക്ഷാ സംബന്ധമായ മോട്ടിവേഷൻ നൽകുക മാത്രമല്ല എങ്ങനെ കരിയർ തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് ബോധവൽക്കരണവും നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്രദമായിരുന്നു ക്ലാസ്.
സ്‌കൂൾ സി ഇ ഒ മുഹമ്മദ് സഅദ്, ട്രഷറർ കക്കുളത്ത് അബ്ദുൽ ഖാദർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. അവതാരകനുള്ള മെമ്മന്റോ പ്രിൻസിപ്പാളും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുംചേർന്ന് നൽകി. മിഡിൽ സെക്ഷൻ കോർഡിനേറ്റർ എം വി സീന ടീച്ചർ നന്ദി പറഞ്ഞു.

