

പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മൃതദേഹം ബന്ധുക്കളാരും ഏറ്റെടുക്കാൻ ആരും എത്താത്തതിനാൽ പരിയാരം സി എച്ച് സെന്റർ മൃതദേഹം ഏറ്റുവാങ്ങി പരിയാരത്തെ സെന്റ് ഫ്രാൻസീസ് സേവ്യഴ്‌സ് ദേവാലയ സെമിത്തേരിയിൽ സംസ്‌കാരം നടത്തി മാതൃകയായി.

ഇടവക വികാരി ഫാ. ലോറൻസ് അന്ത്യ കർമ്മങ്ങൾ പൂർത്തിയാക്കി. നിരവധി മൃതദേഹങ്ങൾ കോവിഡ് കാലത്തും മറ്റുമായി പരിപാലിച്ച നിസ്വാർഥ സേവകനും കോർഡിനേറ്ററുമായ നജ്മുദ്ദീൻ പിലാത്തറ, ഫായിസ് കുപ്പം എന്നിവർ നേതൃത്വം നൽകി.
