ഹരിതയ്ക്ക് പുതിയ കമ്മിറ്റി; താത്പര്യമില്ലെന്ന് റംസീന നരിക്കുനി

Web Desk
1 Min Read

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ച പുതിയ ഹരിത സംസ്ഥാന കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും റംസീന നരിക്കുനി പിന്മാറി.

city exchange


എം എസ് എഫ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ ലൈംഗികാധിക്ഷേപ പരാതി നല്‍കിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ട ‘ഹരിത’ സംസ്ഥാന കമ്മറ്റിക്ക് ബദലായി പുതുതായി പ്രഖ്യാപിച്ച കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കില്ലെന്ന് റംസീന അറിയിക്കുകയായിരുന്നു.

പുതിയ ഹരിത ഭാരവാഹികള്‍ക്ക് അഭിവാദ്യമര്‍പിച്ചു കൊണ്ടുള്ള എം എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക പോസ്റ്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത റംസീന അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും താത്പര്യമില്ല അത്രതന്നെ എന്നും കുറിപ്പെഴുതി ഹരിതയുടെ ഭാരവാഹികളെ തെരഞ്ഞെടുത്ത പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ അത് പിന്‍വലിക്കുകയും ചെയ്തു.

- Advertisement -
Ad image


ഹരിത സംസ്ഥാന കമ്മിറ്റി ഇനി ഇവരുടെ കയ്യില്‍ ഭദ്രമെന്ന തലക്കെട്ടോടെ എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്ററില്‍ പ്രസിഡന്റ് എറണാകുളത്തുനിന്നുള്ള റജുല ഖാസിമും ജനറല്‍ സെക്രട്ടറി റംസീന നരിക്കുനി കോഴിക്കോടും ഖജാന്‍ജി ആയിഷ ഭാനു മലപ്പുറവുമാണ്.

Share This Article
Leave a Comment
error: Content is protected !!