മൊറോക്കോയില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് കനത്ത തോല്‍വി

Web Desk
1 Min Read

റബാത്ത്: മൊറോക്കോയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഇസ്‌ലാമിസ്റ്റുകള്‍ക്ക് കനത്ത തോല്‍വി. 125 സീറ്റുകളുമായി ഭരണം നടത്തിയിരുന്ന ജസ്റ്റിസ് ആന്റ് ഡെവലപ്പ്മെന്റ് പാര്‍ട്ടി (പി ജെ ഡി) 12 സീറ്റുകളിലേക്ക് ഒതുങ്ങി. പി ജെ ഡിയുടെ എതിരാളികളായ നാഷണല്‍ റാലി ഓഫ് ഇന്‍ഡിപെന്‍ഡന്റ്സ് (എന്‍ ആര്‍ ഐ), ഒതന്റിസിറ്റി ആന്റ് മോഡേണിറ്റി പാര്‍ട്ടി (പി എ എം), സെന്‍ട്രല്‍-റൈറ്റ് ഇസ്ഖ് ലാല്‍ പാര്‍ട്ടി തുടങ്ങിയവയെക്കാളും വളരെ പിന്നിലാണ് ജസ്റ്റിസ് ആന്റ് ഡെവലപ്പ്മെന്റ് പാര്‍ട്ടി സീറ്റുകള്‍ നേടിയത്.

city exchange


രാജകുടുംബവുമായി അടുത്ത ബന്ധമുള്ള നാഷണല്‍ റാലി ഓഫ് ഇന്‍ഡിപെന്‍ഡന്റ്സ് 97 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഒതന്റിസിറ്റി ആന്റ് മോഡേണിറ്റി പാര്‍ട്ടി 82 സീറ്റാണ് നേടിയത്. ഇസ്തിഖ്‌ലാല്‍ പാര്‍ട്ടിക്ക് 78 സീറ്റും ലഭിച്ചു.

തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവ പി ജെ ഡിയുടെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഇസ്രാഈലുമായി ബന്ധം സ്ഥാപിക്കുന്നതിന് അനുകൂലമായ നടപടി സ്വീകരിച്ചതും പി ജെ ഡിക്ക് തിരിച്ചടിയായി. ഇസ്രാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന രേഖയില്‍ ഒപ്പുവെച്ച പ്രധാന മന്ത്രി സഅദുദ്ദീന്‍ അല്‍ ഉത്്മാനിയുടെ നടപടി പാര്‍ട്ടിയെ വലിയരീതിയില്‍ ബാധിച്ചിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. സ്വതന്ത്ര ഫലസ്തീന്‍ സ്ഥാപിതമാകുന്നതുവരെ ഇസ്രാഈലിനെ അംഗീകരിക്കരുതെന്ന നിലപാട് സ്വീകരിച്ചിരുന്ന പാര്‍ട്ടി വളരെ പെട്ടെന്നാണ് നിലപാട് മാറ്റിയത്.

- Advertisement -
Ad image


2011ലെ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം അറബ് മേഖലയില്‍ ഉയര്‍ന്നുവന്ന ജനാധിപത്യ കുതിപ്പില്‍ ഇസ്ലാമിസ്റ്റുകള്‍ നിര്‍ണായക സ്ഥാനം വഹിക്കുകയും തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. എന്നാല്‍ പത്ത് വര്‍ഷമാകുമ്പോഴേക്കും ഈജിപ്തിനും ടൂണേഷ്യക്കും പിന്നാലെ മൊറോക്കോയിലും ഇസ്‌ലാമിസ്റ്റുകള്‍ കനത്ത പരാജയം ഏറ്റുവാങ്ങി.

Share This Article
Leave a Comment
error: Content is protected !!