മൂന്നു മരുന്നുപെട്ടികള്‍ കൂടി സ്ഥാപിച്ച് കോറ

Web Desk
1 Min Read

ആലുവ: കോവിഡ് കാലത്തും യാതൊരു കോട്ടവും തട്ടാതെ തുടരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ഡി ജി പി ടോമിന്‍ തച്ചങ്കരി പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി കോറ നടത്തുന്ന മെഡിസിന്‍ പദ്ധതി വിജയകരമായി നടന്നു പോകുന്നതു അഭിനന്ദനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോറയുടെ മെഡിസിന്‍ ബോക്‌സ് കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ആദ്യ ബോക്‌സ് റിട്ടയേര്‍ഡ് എന്‍ജിനിയര്‍ കെ എന്‍ ഖാലിദില്‍ നിന്നും പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് ഏറ്റുവാങ്ങി ആലുവ അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മനോജ് വാസുവിനു കൈമാറി.
പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. പി ജെ കുഞ്ഞച്ചന്‍, കൗണ്‍സിലര്‍ സുനീഷ്, കോറ പ്രസിഡന്റ് പി എ ഹംസക്കോയ, സെക്രട്ടറി കെ ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

കോറയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിക്കുകയും മരുന്നുകള്‍ സംഭരിച്ചു പാലിയേറ്റീവ് കെയറുകളില്‍ എത്തിക്കുകയും ചെയ്യുന്ന സാബു ഡേവിഡ്, ജെയിന്‍ സെബാസ്റ്റ്യന്‍, പി എസ് ഷാജഹാന്‍, വി എം ശംസുദ്ദീന്‍, മാധ്യമ പ്രവര്‍ത്തക രാജശ്രീ പന്തപ്പള്ളി, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷിജു സേവ്യര്‍, യുവ മജീഷ്യന്‍ അനൂജ എ വടക്കേതില്‍ എന്നിവര്‍ക്കും പത്മമശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് മൊമെന്റോ നല്‍കി ആദരിച്ചു.

യോഗാനന്തരം ആയുര്‍വേദ ഹോസ്പിറ്റല്‍ ചീഫ് ഫിസിഷ്യന്‍ ഡോ. അനഘനും കീഴ്മാട് ഹെല്‍ത്ത് സെന്റര്‍ ചീഫ് ഫിസിഷ്യനും ഡയബെറ്റിഷ്യന്മായ ഡോ. ജി ഉണ്ണികൃഷ്ണനും ജീവിത ശൈലി രോഗങ്ങളും ചികിത്സാ വിധികളും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. അനൂജ മാജിക് ഷോ അവതരിപ്പിച്ചു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!