കലക്ടറേറ്റ് ധര്‍ണ്ണ വിജയിപ്പിക്കാനാഹ്വാനം

Web Desk
1 Min Read

പയ്യന്നൂര്‍: പ്രവാസികള്‍ക്ക് വേണ്ടത് വായ്പയല്ല പുന:രധിവാസമാണെന്ന ബാനറില്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുമ്പില്‍ ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് നടക്കുന്ന പ്രവാസി ലീഗ് പ്രതിഷേധം കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു വന്‍ വിജയമാക്കാന്‍ പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് യോഗം എല്ലാ പഞ്ചായത്ത് പ്രവാസി ലീഗ് പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തു.
അതോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി പി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. അഹമദ് പോത്താംകണ്ടം ഉദ്ഘാടനം ചെയ്തു. അലി കോയിപ്ര, സൈഫുദ്ദീന്‍ മാസ്റ്റര്‍, ഹംസ കാട്ടൂര്‍, അസീസ് ഹാജി, അശ്‌റഫ് പുളിങ്ങോം, ഇസ്സുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!