തന്റെ പേരിലുള്ള വ്യാജ കുറിപ്പിനെതിരെ നിയമ നടപടിക്ക് ഡോ. ഹുസൈന്‍ രണ്ടത്താണി

Web Desk
1 Min Read

മലപ്പുറം: തന്റെ പേര് ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അതിനെതിരെ നിയമ നടപടി സ്വീകിരക്കുമെന്നും ഡോ. ഹുസൈന്‍ രണ്ടത്താണി ആഗോളവാര്‍ത്തയോട് പറഞ്ഞു. വ്യാജം പറഞ്ഞ് ആരേയും തളര്‍ത്താനാവില്ലെന്നും ഇവരൊന്നും കൂവിയിട്ടല്ല നേരം വെളുക്കുന്നതെന്നും ഫേസ്ബുക്കില്‍ കുറിച്ച ഡോ. ഹുസൈന്‍ രണ്ടത്താണി ഇടതുപക്ഷത്തോടൊപ്പം നിന്ന് മതനിരപേക്ഷത ശക്തിപ്പെടുത്തുമെന്നും അറിയിച്ചു.

city exchange

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സ്ഥാനത്തിന് പിറകേ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ പദവിയും മുസ്‌ലിം സമുദായത്തിന് നഷ്ടമായെന്നും പുതിയ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കേരള കോണ്‍ഗ്രസ് എം വഴി പാലാ ബിഷപ്പിന്റെ അരമനയില്‍ നിന്നുമാണെന്നും തുടങ്ങുന്ന കുറിപ്പില്‍ ഇടതുമുന്നണിക്കെതിരെ നിശിതമായ വിമര്‍ശനമാണ് അഴിച്ചു വിടുന്നത്.

നേരത്തെ ഡോ. കെ ടി ജലീലിന്റെ പേരിലും അത്യന്തം വര്‍ഗ്ഗീയമായ ഫേസ്ബുക്ക് പോസ്റ്റും വാട്‌സ്ആപ് സന്ദേശങ്ങളും പ്രചരിച്ചിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!