റോഡ് റീ ടാറിംഗ് ആരംഭിച്ചു

Web Desk
1 Min Read

ആലുവ: കീഴ്മാട് സര്‍ക്കുലര്‍ റോഡ് പലകാരണങ്ങളാല്‍ റീ ടാര്‍ ചെയ്യാതെ മുടങ്ങി കിടന്നത് ടാറിങ് ആരംഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. പണി തുടങ്ങാന്‍ താമസിച്ചപ്പോള്‍ മന്ത്രി മുഹമ്മദ് റിയാസിനെ നേരില്‍കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും അതേതുടര്‍ന്ന് മന്ത്രി ഇടപെട്ടതായും ഇക്കാര്യത്തില്‍ അദ്ദേഹത്തോട് നന്ദി അറിയിക്കുന്നതായും എം എല്‍ എ പറഞ്ഞു.

city exchange

ഏകദേശം ഒരു കിലോമീറ്റര്‍ ടാര്‍ ചെയ്യുന്ന റോഡില്‍ 500 മീറ്ററോളം ബാക്കിയുണ്ടാവുമെന്നും അതിന് 33 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് അനുവദിക്കുന്നതിന് വേണ്ടി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം സര്‍ക്കാരില്‍ നിന്നും ഫണ്ട് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!