
ആലുവ: നിത്യോപയോഗ സാധനങ്ങളുടെ മേല്‍ ജി എസ് ടി ഏര്‍പ്പെടുത്തിയ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അമിതമായ വിലക്കയറ്റത്തിനെതിരെ ആലുവ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20ന് ബൂധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ആലുവ ബാങ്ക് ജംഗ്ഷനില്‍ കെ ആര്‍ ബേക്കറിയുടെ മുമ്പില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം മാര്‍ക്കറ്റിനു മുന്‍പില്‍ പ്രതിഷേധ സംഗമം നടത്തും. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷീയാസ് ഉദ്ഘാടനം ചെയ്യും.

