യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

Web Desk
1 Min Read

ആലുവ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും കരിങ്കൊടി സമരങ്ങളെ ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ശബരിനാഥനൊപ്പം കേരളത്തിലെ കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസും അടിയുറച്ച് നില്‍ക്കുമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അധ്യക്ഷത വഹിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!