നെതന്യാഹുവിന് പിന്നാലെ ട്രംപിന്റേയും ഭീഷണി; ഗാസ തകര്‍ക്കും

Web Desk
1 Min Read

വാഷിംഗ്ടണ്‍: ഹമാസിന്റെ കസ്റ്റഡിയിലുള്ള മുഴുവന്‍ ബന്ദികളെയും ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ ഗാസ തകര്‍ക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണി. ഹമാസ് നേതാക്കള്‍ ഗാസയില്‍ നിന്നും പുറത്തു പോകണമെന്നും ട്രംപ് അന്ത്യശാസനം നല്‍കി.

city exchange

ട്രംപിന്റെ ട്രൂത്ത് സോഷ്യലിലാണ് അങ്ങേയറ്റം പ്രകോപനപരമായി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എല്ലാ ബന്ദികളെയും ഇപ്പോള്‍ വിട്ടയക്കുക, കൊല്ലപ്പെട്ട ബന്ദികളുടേയും എല്ലാ മൃതദേഹങ്ങളും ഉടന്‍ തിരികെ നല്‍കുക, അല്ലെങ്കില്‍ നിങ്ങളുടെ അവസാനമാണ്. ഇത് നിങ്ങള്‍ക്കുള്ള അവസാന മുന്നറിയിപ്പാണ്! നേതൃത്വത്തിന്, ഇപ്പോള്‍ ഗാസ വിടാനുള്ള സമയമാണ്’ എന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇസ്രായേലിനെ ശക്തമായ പിന്തുണ നല്‍കിയ ട്രംപ് ഇസ്രായേലിന് തന്റെ ഭരണകൂടം കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുന്നത് വേഗത്തിലാക്കുന്നുണ്ടെന്നും അവര്‍ക്ക് ആവശ്യമായതെല്ലാം നല്‍കുമെന്നും പ്രഖ്യാപിച്ചു.

കരാറിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ രണ്ടാംഘട്ടത്തിന് താത്പര്യം കാണിക്കാതിരുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കരാര്‍ ലംഘനം നടത്തി കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മുഴുവന്‍ ബന്ദികളേയും ഹമാസ് ഉടന്‍ കൈമാറിയില്ലെങ്കില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു നെതന്യാഹുവിന്റെ ഭീഷണി. ഇതിന് പിന്നാലെയാണ് അന്ത്യശാസനവുമായി ട്രംപ് എത്തിയത്.

- Advertisement -
Ad image

കരാര്‍ ലംഘനം നടത്തിയാണ് ഇസ്രായേലും യു എസും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!