

പയ്യന്നൂര്‍: മണ്ഡലത്തില്‍ നിന്നും ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കാന്‍ യാത്രയാവുന്ന ഹജ്ജാജിമാള്‍ക്ക് കേരള പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി പി മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതം പറഞ്ഞു.

എം ടി പി സൈഫുദ്ദീന്‍ മാസ്റ്റര്‍, മഹമൂദ് ഹാജി പുളിങ്ങോം, ടി പി അസീസ് ഹാജി കവ്വായി, കാട്ടൂര്‍ ഹംസ, ഹസന്‍ മുന്‍ഷി, ബി മുഹമ്മദ് കുഞ്ഞി കൊരങ്ങാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഹജ്ജിന് പോവുന്ന ജില്ലാ പ്രവാസി ലീഗ് വൈസ് പ്രസിഡണ്ട് അഹമ്മദ് പോത്താംകണ്ടം യാത്രയയപ്പിന് നന്ദി പറഞ്ഞു സംസാരിച്ചു.
