

രാമന്തളി: ഗ്രാമപഞ്ചായത്ത് ഭരണസമിതി യു ഡി എഫ് അംഗങ്ങളുടെ വാര്‍ഡുകളോട് കാണിക്കുന്ന അവഗണനയിലും പഞ്ചായത്ത് ഉദ്യോഗസ്ഥ, ഭരണനേതൃത്വതിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിലും പ്രതിഷേധിച്ച് യു ഡി എഫ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

സമരപരിപാടി പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ പി വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ സി കാദര്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി എം ലത്തീഫ്, പഞ്ചായത്ത് യു ഡി എഫ് കണ്‍വീനര്‍ പി കെ ശബീര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി പി മുഹമ്മദലി ഹാജി, ഇബ്രാഹിം മുണ്ടക്കാല്‍, ഒ എം സലാം, പി പി സുലൈമാന്‍ ഹാജി, കെ പി അബ്ദുല്‍ ഖാദര്‍ ഹാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ സി അബ്ദുല്‍ ഖാദര്‍, മോണങ്ങാട്ട് മൊയ്തു, പി അസീസ്, പി എം ഷുഹൈബ, നാരായണി, മുഹമ്മദ് കരമുട്ടം, ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.
