

ദോഹ: വ്യാഴാഴ്ച വൈകുന്നേരം ആറു മണി വരെ തീരദേശ കാലാവസ്ഥ പകല്‍ സമയത്ത് താരതമ്യേന ചൂടുള്ളതും ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും രാത്രിയില്‍ താരതമ്യേന തണുപ്പുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

തീരദേശ മേഖലയില്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും വടക്ക് ഭാഗത്ത് ഇടയ്ക്കിടെ മഴ പെയ്യുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ശക്തമായ കാറ്റ്, ശക്തമായ തിരമാലകള്‍, മഴ, വടക്ക് ഭാഗത്ത് ഇടിമിന്നല്‍ എന്നിവ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

തീരദേശ മേഖലയില്‍ തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ 10- 20 നോട്ട് വേഗതയില്‍ കാറ്റ് വീശുമെന്നും ചിലയിടങ്ങളില്‍ 25 നോട്ട് വരെ വേഗതയില്‍ വീശുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
