

ദോഹ: ജി സി സി നൗഷാദ് ഖത്തര്‍ പ്രവിശ്യ പൊതുയോഗം ഓണ്‍ലൈനായി ചേര്‍ന്നു. പ്രസിഡന്റ് നൗഷാദ് ചൊക്ലി അധ്യക്ഷത വഹിച്ചു. നൗഷാദ് വളാഞ്ചേരി സ്വാഗതം പറഞ്ഞു. ഖത്തര്‍ നൗഷാദ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജി സി സി നൗഷാദ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് ആലംകോട് ഉദ്ഘാടനം നിര്‍വഹിച്ചു. സംഘടനാ വിശദീകരണ പ്രഭാഷണം ജി സി സി ജനറല്‍ സെക്രട്ടറി നൗഷാദ് തേവലക്കര നിര്‍വഹിച്ചു.

യു എ ഇ, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത്, ബഹറൈന്‍ തുടങ്ങിയ ജി സി സി രാജ്യങ്ങളിലെ പ്രധിനിധികള്‍ പങ്കെടുത്തു. പുതിയ കമ്മിറ്റിയുടെ ആദ്യ സാന്ത്വന പ്രവര്‍ത്തനം എന്ന നിലയില്‍ 50ഓളം ദരിദ്ര രോഗികള്‍ക്ക് ജി സി സി നൗഷാദ് അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍4 മെഡിക്കല്‍സുമായി ചേര്‍ന്ന് ഡോക്ടറുടെ സേവനവും മരുന്നും സൗജന്യമായി നല്‍കാനുള്ള തീരുമാനമെടുത്തു.
ഖത്തര്‍ നൗഷാദ് അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍: നൗഷാദ് പൈക്ക (പ്രസിഡന്റ്), നൗഷാദ് അങ്ങാടി, നൗഷാദ് മക്കരപ്പറമ്പ് (വൈസ് പ്രസി),
നൗഷാദ് എടപ്പാള്‍ (ജന സെക്ര), നൗഷാദ് എം എന്‍, നൗഷാദ് രാമനാട്ടുകര (ജോ സെക്ര), നൗഷാദ് വയനാട് (ട്രഷ).
പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നിയുക്ത ട്രഷറര്‍ നൗഷാദ് വയനാട് നന്ദി രേഖപ്പെടുത്തി.

