Connect with us

Featured

ഉപഭോക്തൃ വില സൂചികയില്‍ കുറവ് രേഖപ്പെടുത്തി ഏപ്രില്‍

Published

on


ദോഹ: ഖത്തറിലെ പബ്ലിക് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി 2023 ഏപ്രിലിലെ ഉപഭോക്തൃ വില സൂചിക പുറത്തിറക്കി. സൂചിക 2023 മാര്‍ച്ചില്‍ നിന്ന് 0.03 ശതമാനം ഇടിഞ്ഞ് 105.2 പോയിന്റിലെത്തി.

ഗതാഗതം (2.29 ശതമാനം), വസ്ത്രം, ഷൂ ഗ്രൂപ്പ് (1.05), വിദ്യാഭ്യാസം (0.94), റെസ്റ്റോറന്റുകളും ഹോട്ടലുകളും (0.074), ആരോഗ്യം (0.25), കമ്യൂണിക്കേഷന്‍സ് (0.21), ഭക്ഷണ പാനീയം (0.19) ഉള്‍പ്പെടെ ഏഴ് വിഭാഗങ്ങളിലാണ് മുന്‍ മാസത്തെ വില സൂചികയില്‍ നിന്നുള്ള ഇടിവ് രേഖപ്പെടുത്തിയത്.

2022 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൊതു സൂചികയില്‍ 3.68 ശതമാനം വര്‍ധനവുണ്ടായി, ഇത് എട്ട് ഗ്രൂപ്പുകളുടെ വര്‍ധനവിന്റെ ഫലമാണ്. അവയില്‍ വിനോദവും സംസ്‌കാരവും (15.34 ശതമാനം), ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ് ഗ്രൂപ്പ് (7.72), ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും (2.87), വസ്ത്രങ്ങളും ഷൂകളും (2.49), ഭക്ഷണവും പാനീയവും (1.71), വിദ്യാഭ്യാസം (1.64), ആരോഗ്യം (1.41), ഗതാഗത വിഭാഗം (0.60) എന്നിവയാണ് ഉള്‍പ്പെടുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ ഖത്തറിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ആറു ശതമാനത്തിലധികം വില ഉയര്‍ന്നു.

ഖത്തറിലെ പണപ്പെരുപ്പം മാര്‍ച്ചിലെ നാല് ശതമാനത്തില്‍ നിന്ന് 3.68 ശതമാനമായി രേഖപ്പെടുത്തി. വാര്‍ഷിക അടിസ്ഥാനത്തിലും കുറവുണ്ടായി.

യുക്രെയ്ന്‍ യുദ്ധം ഊര്‍ജത്തിലും ഭക്ഷ്യവിലയിലും ചെലുത്തിയ ആഘാതത്തിന്റെയും കോവിഡ് വ്യാപനത്തിന്റെ ഫലമായി വരുത്തിയ പണ ലഘൂകരണത്തിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ വര്‍ഷം തുടക്കം മുതല്‍ ആഗോള സമ്പദ്വ്യവസ്ഥകള്‍ വര്‍ധിച്ച പണപ്പെരുപ്പ നിരക്കില്‍ കഷ്ടപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


error: Content is protected !!