ടി എന്‍ പുരം ഇഖ്‌റഅ് അക്കാദമിയുടെ വിപുലീകരിച്ച സെന്റര്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

പെരിന്തല്‍മണ്ണ: മലപ്പുറം പുലാമന്തോള്‍ ടി എന്‍ പുരത്തുള്ള ഇഖ്‌റഅ് അക്കാദമി പ്രസംഗ പരിശീലന സെന്ററിന്റെ വിപുലീകരിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം സാബു കൃഷ്ണ നിര്‍വഹിച്ചു. അക്കാദമി മാനേജിംഗ് ഡയറക്ടര്‍ അലി കുന്നത്ത് സ്വാഗതം പറഞ്ഞു. പെരിന്തല്‍മണ്ണ വിദ്യാഭ്യാസ ഉപജില്ലാ ഓഫിസര്‍ സ്രാജുട്ടി മുഖ്യാതിഥി ആയിരുന്നു.

city exchange

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടറി അസീസ് ഏര്‍ബാദ് അധ്യക്ഷത വഹിച്ചു. പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍, പുലാമന്തോള്‍ പി എസ് സി ബാങ്ക് സെക്രട്ടറി അബൂബക്കര്‍ കട്ടുപ്പാറ, കെ വി വി ഇ എസ് പെരിന്തല്‍മണ്ണ മണ്ഡലം ട്രഷറര്‍ ശാഫി നവാസ്, സിനിമ പി ആര്‍ ഒ റഹിം പനവൂര്‍, ചലച്ചിത്ര സംഗീത സംവിധായകന്‍ ഫെമിന്‍ ഫ്രാന്‍സിസ്, ഇ കെ മുഹമ്മദ് ഹനീഫ, വാര്‍ഡ് അംഗങ്ങളായ മുഹമ്മദ്കുട്ടി തൊട്ടുങ്ങല്‍, ഹസീന കളരിക്കല്‍,
എം കെ മൈമൂന, കട്ടുപ്പാറ എ യു പി എസ് അധ്യാപിക സുലൈഖ, സക്കീര്‍ പറമ്പില്‍, ലത്തീഫ്, സൈദലവി, അര്‍ഷിദ് ആരിഫ്, അഷ്‌കര്‍ കൂരാട്, മുഹമ്മദലി വാഴേങ്കട, ജസീന തുടങ്ങിയവര്‍ സംസാരിച്ചു.

അക്കാദമിയില്‍ പ്രസംഗം പഠിക്കുന്ന 83 വയസ്സുള്ള സൈദലവിയെ ചടങ്ങില്‍ ആദരിച്ചു. അസീസ് നിലമ്പൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗാനങ്ങള്‍ ആലപിച്ചു.

- Advertisement -
Ad image

പ്രസംഗപരിശീലനം നേടാന്‍ മറ്റു ജില്ലകളില്‍ നിന്നുമുള്ളവരും അക്കാദമിയില്‍ എത്തുന്നുണ്ട്. എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8848 342879 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് അക്കാദമി മാനേജിംഗ് ഡയറക്ടര്‍ അലി കുന്നത്ത് അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!