

ദോഹ: വയനാട്, പാലക്കാട് നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയ ചരിത്ര വിജയം ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചു ആഘോഷിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നിലപാടുകള്‍ക്കെതിരെ കേരള ജനത നല്‍കിയ മറുപടിയാണ് യു ഡി എഫിന്റെ ചരിത്ര വിജയമെന്ന് കെ കെ ഉസ്മാന്‍ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു പറഞ്ഞു.

ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു, ഇന്‍കാസ് നേതാക്കളായ സിദ്ധീഖ് പുറായില്‍, അഷ്റഫ് വടകര, ഗഫൂര്‍ ബാലുശ്ശേരി, അസീസ് പുറായില്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതവും ട്രഷറര്‍ ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ വിജയാഘോഷത്തിന് നേതൃത്വം നല്‍കി.
