

ദോഹ: കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ ഖയാലി സീസണ്‍ 5ന് പ്രൗഢഗംഭീരമായ സമാപനം. ലോകം കണ്ട എക്കാലത്തേയും മികച്ച ഗായകന്‍ മുഹമ്മദ് റഫിയുടെ സ്മരണാര്‍ഥം കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ ഓ മേരി മെഹബൂബ എന്ന പേരില്‍ നടത്തിയ പരിപാടി അക്ഷരാഥത്തില്‍ ദോഹയിലെ സംഗീതാസ്വാദകരുടെ മനസ്സില്‍ കുളിര്‍ മഴയായി പെയ്തിറങ്ങുകയായിരുന്നു.


ദോഹയിലെ അറിയപ്പെടുന്ന റഫി ആരാധകരായ ഗായകന്മാര്‍ വേദി ധന്യമാക്കി. പാടാന്‍ കഴിവുണ്ടായിട്ടും വേദികള്‍ ലഭിക്കാതെ പോയ നിരവധി ഗായകര്‍ക്ക് പാടാന്‍ അവസരം നല്‍കി. പ്രായഭേദമന്യേ ലഭിച്ച അന്‍പത്തി അഞ്ചോളം എന്‍ട്രികള്‍ നിന്നും തെരഞ്ഞെടുത്ത പത്തോളം പുതുമുഖ ഗായകരെ ഖത്തറിലെ സംഗീതാസ്വാദകരുടെ മുന്നില്‍ പരിചയപ്പെടുത്താനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരം നല്‍കി എന്നത് ഈ പരിപാടിക്കു നവ്യാനുഭവമായി. മുഹമ്മദ് റഫി ഗാനാലാപന മേഖലയില്‍ ഖത്തറില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സുനില്‍ എരമാക്ക, മശ്ഹൂദ് തങ്ങള്‍, മൈഥിലി ഷേണായ് തുടങ്ങിയവര്‍ക്കൊപ്പം ആഷിഖ് മാഹി, റിയാസ് ബാബു എന്നിവര്‍ കൂടി കൈകോര്‍ത്തപ്പോള്‍ സദസ്സില്‍ കയ്യടി നിലച്ചില്ല.


കാലമേറെ കഴിഞ്ഞിട്ടും ഇന്നും ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ മനസ്സില്‍ രാജകുമാരനായി റഫി സാബ് വാഴുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയായിരുന്നു ചൂടിനെ വകവെക്കാതെ എത്തിയ സംഗീത ആസ്വാദകരുടെ നിറഞ്ഞ സദസ്സ്. ഖത്തറിലെ തന്നെ മികച്ച ലൈവ് ഓര്‍ക്കസ്ട്രയും കൂടി ചേര്‍ന്നപ്പോള്‍ ഗാനാഞ്ജലിക്ക് ഇമ്പമേറി.

പരിപാടിയുടെ അവസാന ഭാഗം ഫിഫ ലോകകപ്പിന് വേദിയായ ഖത്തര്‍ 2022നുള്ള ഐക്യദാര്‍ഢ്യമായിരുന്നു. സ്ത്രീകളും കുട്ടികളും എക്‌സിക്യുട്ടീവ് അംഗങ്ങളും ചേര്‍ന്നുള്ള ഫ്യൂഷ്യന്‍ ”വീ ലൗവ് ഖത്തര്‍- വീ സപ്പോര്‍ട്ട് ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022” തീമിനെ മികവുറ്റതാക്കി.

മുഹമ്മദ് റഫി സാബിനെ കുറിച്ചുള്ള ഹ്രസ്വ ചിത്രത്തോടെ തുടക്കം കുറിച്ച സാംസ്‌കാരിക സദസ്സിന് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഫൈസല്‍ മൂസ്സ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മന്‍സൂര്‍ അലി അധ്യക്ഷത വഹിച്ചു. പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകന്‍ റഊഫ് കൊണ്ടോട്ടി, കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബുദീന്‍ എസ് പി എച്ച് എന്നിവരെ ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. റഫി സാബ്‌നെ കുറിച്ചുള്ള ഓര്‍മ്മകളും പാട്ടിന്റെ പാലാഴിയും സാം ബഷീര്‍ സദസ്സിന് കൈമാറി.
ആര്‍ ജെ രതീഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുജിത് ശ്രീധര്‍, സിക്രട്ടറി ഷബീജ് ആര്‍ എം എസ്, വൈസ് പ്രസിഡന്റ് സാജിദ് ബക്കര്‍, ഫ്യൂഷ്യന്‍ കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് നായര്‍, ധന്യ അനില്‍, രശ്മി ശരത് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി അനില്‍കുമാര്‍ പൂക്കാട് നന്ദി പറഞ്ഞു.
നീണ്ട പത്ത് വര്‍ഷം ഖത്തര്‍ ചാപ്റ്റര്‍നെ നയിച്ച ചെയര്‍മാന്‍ ഫൈസല്‍ മൂസയെ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ചേര്‍ന്നു പൊന്നാട അണിയിച്ചു ആദരിച്ചു.
സകീര്‍ ഹുസൈന്‍ ഹല, നിസാര്‍ കൊയിലാണ്ടി, സുനില്‍ മീത്തല്‍, മന്‍സൂര്‍ പി കെ, ജുനൈദ് അമ്പട്ടേരി, ജൈസല്‍ അമീര്‍, നൗഫല്‍ ജമാല്‍, ആഷിക് പയ്യോളി, എ കെ മുഹമ്മദ്, ഷഫീഖ് പി എ, സിറാജ് ചിറ്റാരി, ഗഫൂര്‍ അബ്ദുല്ല, ജാസിര്‍ അമീന്‍, ജബ്ബാര്‍ നന്തി, സമീര്‍ നങ്ങിചാത്, സുനൈദ്, ഹകീം, മുന്ന, ഫിറോസ്, മകസൂദ്, ശരത് സി നായര്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. ആര്‍ ജെ തുഷാര അവതാരകയായിരുന്നു.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

