

ദോഹ: കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മലപ്പുറം പെരുമ’ സീസണ് ഫോറിന് ഖത്തറില്‍ തുടക്കമായി. ഐ സി സി അശോകാ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുല്ല പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

കക്ഷിരാഷ്ട്രീയ ഭേദമന്യേ അവശജനങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തിന്ന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള കെ എം സിസി പ്രവാസികള്‍ക്കിടയില്‍ സംഘടിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസലോകത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും പ്രവാസജീവിതവുമായി ബന്ധപ്പെട്ട് അവര്‍ അനുഭവിക്കുന്ന സാമൂഹിക- ആരോഗ്യ പ്രതിസന്ധികള്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ എം സി സി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു.

മലപ്പുറം പെരുമ സീസണ് ഫോറിന്റെ ലോഗോ പ്രകാശനം ഇന്ത്യന്‍ എംബസി ഐ എസ് സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് നിര്‍വ്വഹിച്ചു.
കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജ്, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്, സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ്, ഡോ. അബ്ദുസമദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി സ്വാഗതവും സെക്രട്ടറി ബഷീര്‍ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനു സമാപനം കുറിച്ച്കൊണ്ട് നടന്ന സംഗീത വിരുന്നിന് ദോഹയിലെ പ്രമുഖ ഗായകരായ റിയാസ് കരിയാട്, മഷ്ഹൂദ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
ചടങ്ങില്‍ കെ എം സിസി നേതാക്കന്മാരായ സലീം നാലകത്ത്, ഒ എ കരീം, റയീസ് വയനാട്, എ വി എ ബക്കര്‍, മുസ്തഫ ബേപ്പൂര്‍, കോയ കൊണ്ടോട്ടി, സവാദ് വെളിയംകോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, കെ എം എ സലാം, ലയിസ് ഏറനാട്, യൂനുസ് കടമ്പോട്ട്, മജീദ് പുറത്തൂര്‍ നേതൃത്വം നല്കി.

