

കോഴിക്കോട്: വ്യാപാര മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് ടി നസിറുദ്ദീനെന്ന് മുന്‍ എം എല്‍ എയും വ്യാപാരി വ്യവസായി സമിതി നേതാവുമായ വി കെ സി മമ്മദ് കോയ പറഞ്ഞു. നസിറുദ്ദീന്‍ സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുമ്പോള്‍ മുതല്‍ വ്യക്തിപരമായി അദ്ദേഹത്തെ അറിയാം. ബ്യൂട്ടി സ്റ്റോര്‍ ഉടമയെന്ന നിലയില്‍ ആ കാലം മുതല്‍ തന്നെ പരിചയമുണ്ട്. അതിനുശേഷമാണ് അദ്ദേഹം വ്യാപാരികളെ സംഘടിപ്പിച്ചു കൊണ്ട് രംഗത്ത് വരുന്നത്.

വ്യാപാരികള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കാലഘട്ടമായിരുന്നു അത്. അന്ന് നികുതി വിഭാഗ ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി പുസ്തകമൊക്കെ എടുത്തുകൊണ്ട് പോകും. അതൊന്നും ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒരു വല്ലാത്ത കാലമായിരുന്നു. അത്തരം പ്രവണകള്‍ക്കെതിരേ വ്യാപാരികളെ സംഘടിപ്പിക്കുകയും സമരങ്ങള്‍ നയിക്കുകയും നേട്ടങ്ങളുണ്ടാക്കി തരുകയും ചെയ്ത വ്യക്തിത്വമാണ് നസറുദ്ദീനെന്ന് വി കെ സി പറഞ്ഞു.
