

ന്യൂജേഴ്‌സി: ബഹിരാകാശം തൊട്ട് തിരികെയെത്തിയ സഞ്ചാരിക്ക് ചെറിയൊരു വിമാനാപകടത്തില്‍ മരണം. ബെസോസ് കമ്പനി ബ്ലൂ ഒറിജിന്റെ ബഹിരാകാശ യാത്രയില്‍ നടന്‍ വില്യം ഷാറ്റ്‌നറിനൊപ്പം കഴിഞ്ഞ മാസം ബഹിരാകാശത്തേക്ക് പറന്ന ഗ്ലെന്‍ ഡി വ്രീസ് എന്ന വ്യവസായിയാണ് ന്യൂ ജേഴ്‌സിയില്‍ ചെറിയ വിമാനാപകടത്തില്‍ മരിച്ചത്. ന്യൂജേഴ്‌സി പൊലീസിനെ ഉദ്ധരിച്ച് സി ബി എസ് ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സസെക്‌സ് കൗണ്ടിയില്‍ വിമാനം തര്‍ന്ന് ഡീ വ്രീസ്, തോമസ് ഫിഷര്‍ എന്നിവര്‍ മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്ലെന്‍ ഡി വ്രീസിന്റെ പെട്ടെന്നുള്ള വേര്‍പാടില്‍ തങ്ങള്‍ തകര്‍ന്നു പോയതായും ബ്ലൂ ഒറിജിന്‍ ടീമിനും സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹം വളരെയധികം ഊര്‍ജ്ജം നല്കിയിരുന്നതായി ബ്ലൂ ഒറിജിന്‍ ട്വീറ്റ് ചെയ്തു.
