
മലപ്പുറം: ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകള്‍ നാളെ ഇഡിക്ക് കൈമാറുമെന്ന് കെ ടി ജലീല്‍. ഇ ഡി ആവശ്യപ്പെട്ടത് കൊണ്ടാണ് തെളിവുകള്‍ കൈമാറുന്നത്. നാളെ വൈകിട്ട് 4 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും.

ഏഴ് കാര്യങ്ങള്‍ ഇ ഡി ആവശ്യപ്പെട്ടു. കാര്യങ്ങളിലെ രേഖകള്‍ സംഘടിപ്പിച്ച് നല്‍കാന്‍ കഴിയുന്നത് നല്‍കണമെന്നും ആവശ്യപ്പെട്ടതായി കെ ടി ജലീല്‍ പറഞ്ഞു. നാളെ ഹാജരാകാന്‍ അവര്‍ തന്നെ തീയതി കുറിച്ച് നല്‍കിയതാണ്.ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് തമാശയാണ്.അത് തന്നോട് പലപ്പോഴും പറയാറുണ്ടെന്ന് കെ ടി ജലീല്‍ പറഞ്ഞു. സഹകരണ ബാങ്ക് വിഷയത്തില്‍ സിപിഎം നേതാക്കള്‍ ചോദിച്ചാല്‍ വിശദീകരണം നല്‍കും.
