
തിരുവനന്തപുരം: എ ആര്‍ ബാങ്ക് ക്രമക്കേടില്‍ കെ ടി ജലീലിന്റെ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന നേതൃത്വവും . പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ ടി ജലീലിന് നിര്‍ദേശം. എ ആര്‍ ബാങ്ക് ക്രമക്കേട് വിഷയത്തിലെ പ്രതികരണത്തില്‍ കെ ടി ജലീലിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി ഫോണില്‍ വിളിച്ച് അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

സഹകരണ ബാങ്കില്‍ ഇഡി അനേഷണമെന്നത് പാര്‍ട്ടി നിലപാടിന് എതിരെന്ന് സിപിഐഎം. പി കെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെക്കുന്നത് ശെരിയല്ലെന്ന് എ വിജയരാഘവന്‍ അറിയിച്ചു.അതേസമയം വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ട് നില്‍ക്കില്ലെന്നും കെ.ടി ജലീലിന്റെ നിലപാടിനെ തള്ളി വി.എന്‍ വാസവന്‍ രംഗത്തെത്തി. എ ആര്‍ നഗര്‍ ബാങ്കില്‍ ക്രമക്കേട് നടന്നോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സഹകരണ മന്ത്രി അറിയിച്ചു . അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്ന് വി എന്‍ വാസവന്‍ പ്രതികരിച്ചു.
