മൗന ജാഥയും അനുസ്മരണ സമ്മേളനവും നടത്തി

Web Desk
1 Min Read

അങ്കമാലി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുശോചനം രേഖപ്പെടുത്തി മൗന ജാഥയും അനുസ്മരണ സമ്മേളനവും നടത്തി.

city exchange

നിയോജക മണ്ഡലം പ്രസിഡന്റ് കെ എസ് രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റു മാവേലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി, വി എ അപ്‌സലന്‍, എം പി ആന്റണി, ടി ടി കൊച്ചുത്രേസ്യ, എസ് ഡി ജോസ്, ടി എ ജോണി, പോള്‍ ജോസഫ്, പി കെ ഏല്യാസ്, കെ പി പോള്‍, പി ഒ ജാര്‍ജ്, കെ യു ജോര്‍ജ്, എന്‍ എഫ് മാത്യു, ടി ടി കൊച്ചുത്രേസ്യ, എം ഒ അഗസ്റ്റ്യന്‍, ടി ജെ തോമസ്‌കുട്ടി, ടി സി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

പത്താം ശമ്പള കമ്മീഷനില്‍ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് അനുശോചന സമ്മേളനത്തില്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!