ലിയോ പതിനാലാമന്‍ പുതിയ മാര്‍പാപ്പ

Web Desk
1 Min Read

വത്തിക്കാന്‍: പുതിയ മാര്‍പാപ്പയായി റോബര്‍ട്ട് പ്രെവോസ്റ്റ് കോണ്‍ക്ലേവില്‍ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലിയോ പതിനാലാമന്‍ എന്നാണ് അറിയപ്പെടുക.

city exchange

തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിവാദ്യം ചെയ്തു.

യു എസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയില്‍നിന്ന് വെളുത്ത പുക ഉയര്‍ന്നതോടെയാണ് പുതിയ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. കോണ്‍ക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തത്.

സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയില്‍ സന്തോഷപ്രകടനങ്ങളോടെയാണ് പുതിയ മാര്‍പാപ്പയെ സ്വീകരിച്ചത്. വെളുത്ത പുക കാണാന്‍ ആളുകള്‍ ഓടിക്കൂടി. സന്തോഷം കൊണ്ടു തുള്ളിച്ചാടി ആകാശത്തേക്കുനോക്കി പ്രാര്‍ഥന നടത്തുകയും ചെയ്തു. വലിയ ശബ്ദത്തില്‍ മണികള്‍ മുഴങ്ങുകയും ചെയ്തു. 45,000ത്തിലധികം പേരാണു പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത കേള്‍ക്കാനായി തടിച്ചുകൂടിയത്.

- Advertisement -
Ad image

വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ഒത്തുചേര്‍ന്ന 133 കര്‍ദിനാള്‍മാരാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരടക്കം വോട്ടവകാശമുള്ളവരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!