ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

Web Desk
1 Min Read

വാഷിംഗ്ടണ്‍: ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിര്‍ത്തലില്‍ പ്രവേശിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംഭാഷണങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം.

city exchange

ലോകമെമ്പാടുമുള്ള ഒന്‍പത് യുദ്ധങ്ങളാണ് താന്‍ പരിഹരിച്ചതെന്നും ഇത് തന്റെ പത്താമത്തെ യുദ്ധമായിരിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കൂടുതല്‍ മികച്ച പരിഹാരം ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, സെക്രട്ടറി റൂബിയോ, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് യു എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

1983ന് ശേഷം ഇസ്രായേലും ലെബനനും തമ്മിലുള്ള ആദ്യത്തെ ചര്‍ച്ചകള്‍ക്കായി നെതന്യാഹുവിനെയും ഔണിനെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇരു കൂട്ടരും സമാധാനം കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അത് വേഗത്തില്‍ സംഭവിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

എല്ലാത്തരം ശത്രുതകളും നിര്‍ത്താനുള്ള ഇസ്രായേലിന്റെ പ്രതിബദ്ധതയുമായാണ് എല്ലാം ബന്ധപ്പെട്ടിരിക്കുന്നതെന്ന് ഹിസ്ബുള്ള പ്രതിനിധി ഹസ്സന്‍ ഫദ്‌ലല്ല പ്രതികരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!