രശ്മി ആര്‍ ഊറ്ററയ്ക്ക് കര്‍മരത്‌ന പുരസ്‌കാരം

Web Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാന മദ്യവര്‍ജന സമിതിയുടെയും ഫ്രീഡം ഫിഫ്റ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജെ മുഹമ്മദ് റാഫി അനുസ്മരണ ചടങ്ങില്‍ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കര്‍മരത്‌ന പുരസ്‌കാരം രശ്മി ആര്‍ ഊറ്ററയ്ക്ക് ചലച്ചിത്ര, ടി വി താരം ജീജാ സുരേന്ദ്രന്‍ സമ്മാനിച്ചു. കവി കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ പൊന്നാട ചാര്‍ത്തി. മുന്‍
എം എല്‍ എ അഡ്വ. ടി ശരത്ചന്ദ്ര പ്രസാദ്, സമിതി സംസ്ഥാന സെക്രട്ടറി, റസല്‍ സബര്‍മതി, ജില്ലാ സെക്രട്ടറി ഷാജി, കുന്നത്തൂര്‍ ജെ പ്രകാശ്, ആരിഫ്, കണിയാപുരം നാസറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

city exchange

മാധ്യമ പ്രവര്‍ത്തകയും തിരക്കഥാകൃത്തുമായ രശ്മി ആര്‍ ഊറ്ററ ജേസി ഫിലിപ്പിന്റെ ഭാര്യയും വിഴിഞ്ഞം മരപ്പാലം പൊന്നമ്പലം നിവാസില്‍ പരേതനായ കെ രവീന്ദ്രന്റെയും ഇന്ദിരയുടെയും മകളുമാണ്.

Share This Article
Leave a Comment
error: Content is protected !!