എ വി ഫര്‍ദീസിന്റെ മറഡോണ പുസ്തകത്തിന്റെ കവര്‍ പ്രകാശനം ഖത്തറില്‍

Web Desk
1 Min Read

ദോഹ: മാധ്യമ പ്രവര്‍ത്തകന്‍ എ വി ഫര്‍ദീസ് ഫുട്ബാള്‍ ഇതിഹാസം മറഡോണയെ കുറിച്ചെഴുതിയ പുസ്തകം മാനോ ദെ ദിയോസിന്റെ കവര്‍ പ്രകാശനം ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് റേഡിയോ മലയാളം ഓഫിസില്‍ നടക്കും. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ മുഹമ്മദ് ഈസ റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന് കവര്‍ കൈമാറിയാണ് പ്രകാശനം.

city exchange

ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മണിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ റേഡിയോ ജോക്കിമാരും കായിക പത്രപ്രവര്‍ത്തകരും പ്രസ്തുത കവര്‍ തങ്ങളുടെ എഫ് ബി അക്കൗണ്ടുകളിലൂടെ പുറത്തുവിടും.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുന്ന മാനോ ദെ ദിയോസ് ലിപി പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!